കൊച്ചി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്ററായി ഷിജോ മാത്യു ഇടയാടിലിനെ തെരഞ്ഞെടുത്തു.
ചങ്ങനാശേരി അതിരൂപതാംഗമായ ഷിജോ കെസിവൈഎം സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അതിരൂപത പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
അബി മാത്യൂസ് കാഞ്ഞിരപ്പാറ (കോതമംഗലം), ജെറിൻ ജെ. പട്ടാംകുളം (ഇടുക്കി), അഭിലാഷ് കുടിപ്പാറ (താമരശേരി), വിപിൻ ജോസഫ് (തലശേരി), റോബിൻ ഓടമ്പള്ളി (ബെൽത്തങ്ങാടി), ജസ്റ്റിൻ നടക്കലാൻ, ലിയോൺ ജോസ് (യൂറോപ്പ്) എന്നിവരെ കോ-ഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.